സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 60 അവർക്കു പുറകെ എല്ലാവരും സോഫയിൽ വന്നിരുന്നു. ശ്രീഹരി പതുക്കെ സ്വാഹയോട് ചോദിച്ചു. “എന്താണ് മോളെ ഒരു അമ്പരപ്പ്?” “അത്... സാർ...” “ഓഹോ അതാണോ കാര്യം? അതിന് കാരണമുണ്ട് മോളെ. അർജുൻ VVIP കളുടെ സെക്യൂരിറ്റി ഏറ്റെടുക്കുന്ന കമ്പനിയുടെ ഓണർ ആണെന്ന് പറഞ്ഞത് മനസ്സിലായില്ലേ?” ശ്രീഹരി ചോദിച്ചത് കേട്ട സ്വാഹ തലയാട്ടി സമ്മതിച്ചു. “അവൻറെ ജോലിയുടെ ഭാഗമാണ് വാധ്യാർ ആയി തൻറെ കോളേജിലേക്ക് അവൻ വന്നത്.” അവൾ സംശയത്തോടെ അർജുനെ നോക്കി. അതെ എന്ന് അവൻ സമ്മതിച്ചു. ശ്രീഹരി സ്വാഹയോട് ചിരിച്ചു കൊണ്ട് ചോദിച്ചു. “മോൾക്ക് അറിയേണ്ടേ VVIP യുടെ പേരെന്താണെന്ന്?