ഭാഗം_നാല്..
✍️രചന:Dinu
★★★★★★★★★★★★★★★★★★
"അല്ലൂൻ്റെ പപ്പായി 💕......"
"ആഹാ.. നിങ്ങൾക്ക് നേരത്തെ തന്നെ പരിചയമുണ്ടോ..." ജയദേവ് സാറിന്റെ അൽഭുതത്തോടെ ഉള്ള ചോദ്യം കേട്ടതും അവൾ ഞെട്ടലോടെ അദ്ദേഹത്തെ നോക്കി...
"ഓ മൈ ഗോഡ്... വാട്ട് എ പ്ലസൻ്റ് സർപ്രൈസ്... അച്ഛൻ പറഞ്ഞ ഭൗമി താൻ ആയിരുന്നോ... ഇന്ന് ഇയാളെ കണ്ടപ്പോൾ തന്നെ പരിചയപ്പെടണം എന്ന് കരുതിയിരുന്നു... ബട്ട് കമ്പനിയിലെ എന്റെ ഫസ്റ്റ് ഡേ തന്നെ ടൈം വൈകരുത് അല്ലോ...അതാ പരിചയപ്പെടാതെ പോയത്... അച്ഛാ... അച്ഛന് ആളെ മനസ്സിലായോ..." ഉള്ളിൽ തോന്നിയ അൽഭുതം വ്യക്തമാക്കി കൊണ്ട് തന്നെ ചിരിയോടെ സംസാരിക്കുന്ന അയാളെ അവളൊന്നു നോക്കി... അത്രയും സിമ്പിൾ ആയി സംസാരിക്കുന്ന അർജുനിനെ അവൾ ആശ്ചര്യത്തോടെ നോക്കി....
"ആ ഇതിപ്പോ നല്ല കഥ... ഭൗമിയെ നിനക്ക് പരിചയപ്പെടുത്തി തന്നത് തന്നെ ഞാനാണ്... എന്നിട്ട് ഇവളെ എനിക്ക് അറിയോ എന്നോ... അല്ല.. പക്ഷേ നിങ്ങൾ തമ്മിൽ എങ്ങനെ പരിചയം???." പകുതി കളിയോടെയും കാര്യത്തോടെയും ജയദേവ് അവരോടായി ചോദിച്ചു...
"എൻ്റെ അച്ഛാ... ഇതാണ് അച്ഛൻ്റെ കൊച്ചുമോള് അതായത് എന്റെ അല്ലൂസ് ഡെയ്ലി നമ്മളോട് പറയുന്ന അവളുടെ വിക്കിടെ അമ്മ.. അല്ലൂൻ്റെ മമ്മാ... "അവൻ അത് പറഞ്ഞതും അവളുടെ കണ്ണുകൾ തിളങ്ങി... അതിൽ നിന്നും തന്നെ അവളുടെ സന്തോഷവും അൽഭുതവും എല്ലാം മനസ്സിലാക്കാമായിരുന്നു....
"ഓ മൈ ഗോഡ്.... വാട്ട്???.... നീ പറഞ്ഞത് ഒക്കെ സത്യമാണോ അജൂ..." അദ്ദേഹം വിശ്വസം വരാതെ അവനോടായി ഒന്ന് കൂടെ ചോദിച്ചു...
"എൻ്റെ അച്ഛാ... എനിക്ക് ഇതൊക്കെ പറഞ്ഞിട്ട് കിട്ടാനാ... ഞാൻ പറഞ്ഞത് സത്യമാണ്... വേണമെങ്കിൽ ഭൗമിയോട് തന്നെ നേരിട്ട് ചോദിച്ചു നോക്ക്..." എന്നും പറഞ്ഞ് അവൻ അവൾക്ക് നേരെ തിരിഞ്ഞു... അവൾ അത് ശെരിയാണെന്ന രീതിയിൽ അദ്ദേഹത്തെ നോക്കി തലയാട്ടി..
"എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ഭൗമി... നിന്നെയും വിക്കിനേയും കുറിച്ച് അല്ലൂ വന്ന് പറയുമ്പോൾ ഒരുപാട് കൊതിച്ചിട്ടുണ്ട് അവരെ ഒന്ന് കാണാൻ... പക്ഷേ അത് മോൾ ആക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല... മോൾക്ക് ഒരു കുട്ടിയുണ്ട് എന്നല്ലാതെ കണ്ടിട്ടില്ലല്ലോ..."അവരുടെ ആ സംസാരത്തിൽ നിന്നും തന്നെ അവൾക്ക് മനസ്സിലായി എത്രമാത്രം അവരെല്ലാം തങ്ങളെ കാണാൻ ആഗ്രഹിച്ചത് എന്ന്...
അല്ലൂവിൻ്റെ അച്ചായിയെ കുറിച്ചും പപ്പായിയെ കുറിച്ചും ഒരുപാട് വിക്കിയിൽ നിന്നും കേട്ടറിവുകൾ ഉണ്ടെങ്കിലും ഒരിക്കലും അത് ഇവരാക്കും എന്ന് പ്രതീക്ഷിച്ചതേ അല്ല...
അന്ന് അഭിയെ കണ്ടപ്പോൾ താൻ വർക്ക് ചെയ്യുന്ന കമ്പനിയെ കുറിച്ച് പറഞ്ഞപ്പോൾ പോലും അവൻ ഇതൊന്നും സൂചിപ്പിച്ചത് പോലും ഇല്ല...
അതിലേറെ അവളെ അൽഭുതപ്പെടുത്തിയത് അധികം ഒന്നും സൗഹൃദ സംഭാഷണങ്ങൾക്ക് ഒന്നും നിൽക്കാതെ വലിയ ഗൗരവം ഒന്നും ഇല്ലാതെ സംസാരിക്കുന്ന ജയദേവ് സാറിന്റെ സംസാരമാണ് അവളെ അൽഭുതപ്പെടുത്തിയത്....
"എൻ്റെ അച്ഛാ... ഞാനും ഇന്ന് അല്ലൂനെ കൊണ്ട് ചെന്ന് ആക്കാൻ പോയപ്പോൾ അല്ലൂസാണ് ഇവരെ കാണിച്ചു തന്നത്... പക്ഷേ സംസാരിക്കാൻ ടൈം കിട്ടിയില്ല... ഇനി പിന്നെ എപ്പോഴെങ്കിലും പരിചയപ്പെടാം എന്ന കരുതിയത്... പക്ഷേ ഭൗമിയെ ഇവിടെ കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഒരു ബിഗ് സർപ്രൈസായി പോയി.... ബട്ട് വിനൂട്ടനെ പരിചയപ്പെടാൻ പറ്റിയില്ല..." ഉള്ളിൽ തോന്നിയ അൽഭുതം വ്യക്തമാക്കി കൊണ്ട് അവൻ പറഞ്ഞു....
"അതിന് ഇപ്പോ എന്താ ഇനി ഒരു ദിവസം മോൾ വിനൂട്ടനേയും കൂട്ടി വീട്ടിലേക്ക് വന്നാ മതി... എല്ലാവർക്കും ഒന്ന് പരിചയപ്പെടാല്ലോ... എനിവേ ഇപ്പോ നമ്മുക്ക് ഈ ടോപ്പിക്ക് ഇവിടെ അങ്ങ് നിർത്താം... ഇനി മോളെ കുറിച്ച് കൂടുതൽ ഒന്നും പറയണ്ടല്ലോ... എങ്കിലും ജസ്റ്റ് ഒന്ന് പരിചയപ്പെടുത്തി തരാം... ദിസ് ഈസ് ഭൗമി... നമ്മുടെ കമ്പനിയിലെ മാർക്കറ്റിംഗ് ഡിപ്പാർട്ട്മെന്റിന്റെ ഹെഡാണ് ഭൗമി....ആൻ്റ് ദിസ് ഈസ്..... "എന്നും പറഞ്ഞ് അദ്ദേഹം അവൻ്റെ നേരെ തിരിയുന്നതിന് മുമ്പ് തന്നെ അവൻ അവൾക്ക് നേരെ കൈ നീട്ടി....
"ഹായ്... ഐ ആം *അർജുൻ ജയദേവ്*... സൺ ഓഫ് *ജയദേവ്*... ആൻ്റ് AJ Group of companies ൻ്റെ ന്യൂ എം ഡി...." അതും പറഞ്ഞ് പുഞ്ചിരിയോടെ നിൽക്കുന്ന അവനെ നോക്കി ഒന്ന് തിരിച്ചൊരു പുഞ്ചിരി നൽകി കൊണ്ട് അവൾ അവൻ്റെ കൈകളിലേക്ക് തൻ്റെ കൈ ചേർത്തു..
"മതിയെടാ... നിന്റെ പ്രഹസനം... എന്നാ ഇനി മോൾ വർക്ക് ചെയ്തോ... ഞാൻ ഇവൻ മോളെ ഒന്ന് പരിചയപ്പെടുത്തി കൊടുക്കാൻ വിളിച്ചാ...."അതോടെ അവൾ ഇരുവരെയും നോക്കി പുഞ്ചിരിയോടെ അവൾ അവിടെ നിന്നും ഇറങ്ങി...എന്നാൽ അവളുടെ മനസ്സിൽ കൂട്ടുകാരനോട് എന്ന പോലെ സംസാരിക്കുന്ന ആ അച്ഛനും മോനും നിറഞ്ഞു നിന്നു....
🥀🥀♥️🥀🥀🥀♥️🥀🥀♥️🥀🥀🥀♥️🥀🥀🥀♥️🥀🥀🥀♥️🥀🥀🥀♥️
"അല്ലെടീ.... നിന്നെ രാവിലെ ജയദേവ് സാർ വിളിപ്പിച്ച് എന്ന് കേട്ടു... എന്തെങ്കിലും പ്രോബ്ലം ഉണ്ടോ..." ലഞ്ച് ബ്രേക്ക് ടൈമിൽ ഫുഡ് കഴിക്കുന്നതിനിടയിൽ അവരുടെ തന്നെ ഡിപ്പാർട്ട്മെന്റിൽ വർക്ക് ചെയ്യുന്ന അനഘ ഭൗമിയോടായി ചോദിച്ചു...
*അനഘ മഹാദേവ്*... നല്ലൊരു സംസാരപ്രിയയാണ്... ജനിച്ചതും വളർന്നതും എല്ലാം കേരളത്തിൽ തന്നെയാണ്... ആളൊരു അസ്സല് പാലക്കാട്ടുക്കാരിയാണ്.... അനഘയിലെ മെയിൻ ഹൈലൈറ്റ് അവളുടെ ഇടതൂർന്ന അവളുടെ മുടി തന്നെ.... എന്തൊരാള്ളും ആദ്യം അവളിൽ നോക്കി കാണുന്നത് അവളുടെ ആ മുടി തന്നെയാണ്.... ആളുടെ ചേട്ടൻ ഇതേ കമ്പനിയിൽ മറ്റൊരു ഡിപ്പാർട്ട്മെന്റിൽ തന്നെയാണ് വർക്ക് ചെയ്യുന്നത്...
"ഹേയ്... പ്രത്യേകിച്ച് ഒന്നും ഇല്ല... നമ്മുടെ പുതിയ എം ഡി നെ ഒന്ന് പരിചയപ്പെടാൻ വിളിച്ചതാ..." കുറച്ചു വാക്കുകൾ കൊണ്ട് തന്നെ അവൾ മറുപടി പറഞ്ഞു...
"ആഹാ എന്നിട്ട് നീ പുതിയ എം ഡി യെ പരിചയപ്പെട്ടോ... എങ്ങനെയുണ്ട് കക്ഷി...."അനഘയുടെ അടുത്ത് ഇരിക്കുന്ന സാറ ആകാംക്ഷയോടെ ചോദിച്ചു...
*സാറ സാമുവൽ ജോൺസൺ*.... പേര് പോലെ തന്നെ ആളൊരു കൂടിയ ഇനമാണ്... അവളോട് പറഞ്ഞു ജയിക്കാൻ വലിയ പാടാണ്.... ജനിച്ചത് കേരളത്തിൽ ആണെങ്കിലും പഠിച്ചതും വളർന്നതും എല്ലാം അമേരിക്കയിലാണ്... അത് കൊണ്ട് തന്നെ കക്ഷി മലയാളം പറയുന്നത് കേൾക്കാൻ നല്ല രസമാണ്... ഒരു തരം പ്രത്യേക ശൈലി... ഇപ്പോ വിവാഹം കഴിഞ്ഞ് ഇവിടെ സെറ്റിൽഡ് ആയതാണ്... ഹസ്ബൻ്റ് സാമുവൽ ഡോക്ടറാണ്... ജോലിക്ക് പോകാൻ താൽപര്യം ഒന്നും ഇല്ലാതെ ഇരിക്കുന്ന അവളെ സാമുവൽ ഇവിടെ ഉള്ള ഇൻ്റർവ്യൂക്ക് വെറുതെ പറഞ്ഞയച്ചതാണ്... പക്ഷേ സാറയുടെ കോളിഫിക്കേഷൻ കൊണ്ട് ആൾക്ക് ആ ജോബ് കിട്ടി.... പിന്നെ ഇങ്ങനെ ഉള്ള നല്ലൊരു ഓഫർ അവളും വിട്ട് കളഞ്ഞില്ല....
"അത് ഇപ്പോ... ജയദേവ് സാറിനെ പോലെ തന്നെ കൂൾ ആൻ്റ് കാം ക്യാരക്ടർ.... ഐ ലൈക്ക് ഇറ്റ്..." ചെറുചിരിയോടെ തന്നെ അവൾ പറഞ്ഞു നിർത്തി...
"ഓ മൈ ഗോഡ്... നീ ഇങ്ങനെ ഒക്കെ സംസാരിക്കോ ഭൗമി... എന്താണ് മോളെ അങ്ങോട്ട് ഒരു ചാട്ടം...." വർഷ കളിയോടെ ചോദിച്ചു...
"നീ എന്തിനാ വർഷാ... ഇങ്ങനെ ഒക്കെ പറയുന്നേ... ഭൗമിക്ക് അർജുൻ സാറിന്റെ ക്യാരക്ടർ ഇഷ്ടമായി അതവൾ തുറന്ന് പറഞ്ഞു.. അത്രേയുള്ളൂ... ഇനി നീ അതിന് വെറേ അർത്ഥം ഒന്നും ഉണ്ടാക്കേണ്ട... എനിവേ നിനക്ക് കഴിഞ്ഞ ദിവസം സാർ തന്ന ഫയലിന്റെ കാര്യം എന്തായി... "അത് വലിയൊരു സംസാരമായി മാറാതെ ഇരിക്കാതെ എന്നോണം സോന ആ സംസാരം അവിടെ നിർത്തിച്ചു... പീന്നീട് അങ്ങോട്ട് ആ ഫയലും മറ്റും ആ ചർച്ച മുന്നോട്ട് നീങ്ങി...
കുറച്ചു നേരം കഴിഞ്ഞതും ഫുഡ് ഒക്കെ കഴിച്ച് കഴിഞ്ഞതും സോനയും ഭൗമിയും എഴുന്നേറ്റു... വർഷയും സാറയും എന്തോ വലിയ ചർച്ച നടത്തുകയാണ്.. അത് കൊണ്ട് തന്നെ അവർ രണ്ടുപേരും മുന്നോട്ട് നീങ്ങി...
"എടീ അറിയാൻ കഴിയാത്തത് കൊണ്ട് ചോദിക്കാ...നീ എന്ത് ഉദ്ദേശിച്ചാ അങ്ങനെയൊക്കെ ആ വർഷയോട് പറഞ്ഞത്... " അവിടെ നിന്നും കുറച്ചു മുന്നോട്ട് നീങ്ങിയതും ഇടക്ക് സോന അവളോയി ചോദിച്ചു...
"ഓ അതിനിപ്പോ എന്താ... ഞാൻ എനിക്ക് തോന്നിയത് ഞാൻ പറഞ്ഞു... പിന്നെ അത് അവൾക്ക് അങ്ങനെ തോന്നിയത് എൻ്റെ കുഴപ്പമാണോ???...നീ അപ്പോ വിഷയം മാറ്റിയില്ലെങ്കിൽ ഞാൻ തന്നെ അതിന് നല്ല മറുപടി പറഞ്ഞേനെ... നീ വെറുതെ വന്ന് ഇടക്ക് കയറിയിട്ട് അല്ലേ???.." സോനയെ ഒന്ന് നോക്കി പുച്ഛിച്ചു കൊണ്ട് അവൾ പറഞ്ഞു നിർത്തി....
"എൻ്റെ പൊന്നു ഭൗമീ... നീ അത് മാത്രം പറയല്ലെ... പണ്ടും നീ ബാക്കിയുള്ളവരോട് മറുപടി പറഞ്ഞ് അവസാനം അത് വാക്ക് തർക്കം ആയി അവസാനം ഞാൻ തന്നെ വേണം അത് ഒക്കെ സോൾവ് ചെയ്യാൻ... അത് ഇത്തിരി പണി ആയത് കൊണ്ട് മാത്രമാണ് ആ സംസാരം അവിടെ നിർത്തിച്ചത്... ഇല്ലെങ്കിൽ കാണാമായിരുന്നു... അല്ലെങ്കിലും നിനക്ക് എന്നെ ഒക്കെ പുച്ഛമാണല്ലോ...." അതും പറഞ്ഞ് സോന പിണങ്ങിയ മട്ടിൽ മുന്നോട്ട് നീങ്ങുന്ന സോനയെ കണ്ടതും അവൾ അറിയാതെ തലയിൽ കൈ വെച്ചു....
'ദൈവമേ... എനിക്ക് വല്ല ആവിശ്യവും ഉണ്ടായിരുന്നോ???... ഏത് നേരത്താണവോ അത് പറയാൻ തോന്നിയേ.... ഇനി ഇപ്പോ എങ്ങനെ ഒന്ന് ആ പെണ്ണിനെ ഇണക്കാ?....'_ഭൗമി ആത്മ
എന്നും പിറുപിറുത്തു കൊണ്ട് അവൾ മുന്നിൽ പോകുന്ന സോനയുടെ അടുത്തേക്ക് വേഗത്തിൽ നടന്നു നീങ്ങി....
🥀🥀🥀🥀🥀🥀♥️🥀🥀🥀🥀🥀🥀♥️🥀🥀🥀🥀🥀🥀♥️🥀🥀🥀🥀🥀
"ഭൗമി.... നിന്നോട് ഇപ്പോ തന്നെ AJ യെ വന്ന് കാണാൻ പറഞ്ഞിട്ടുണ്ട്... അർജൻ്റ് ആണെന്ന് പറയാൻ പറഞ്ഞു.... "
പതിവ് പോലെ ഓഫീസ് വിട്ട് പോകാൻ നിൽക്കുമ്പോഴാണ് ഗൗതം അത് പറയുന്നത്.... എന്താണാവോ ഇത്ര വലിയ അർജൻ്റ് മാറ്റർ.... അവൾ സങ്കോചത്തോടെ സോനയോട് പോകാൻ പറഞ്ഞ് അർജുൻ്റെ ക്യാമ്പിൻ ലക്ഷ്യമാക്കി നീങ്ങി....
ഡോർ ഒന്ന് നോക്ക് ചെയ്യ്തതും അകത്തേക്ക് കയറാനുള്ള പെർമിഷൻ കിട്ടി... അവൾ അകത്തേക്ക് കയറിയപ്പോൾ തന്നെ കണ്ടു... മുന്നിലെ ടേബിളിൽ ഒരുപാട് ഫയലുകൾ നിരത്തി വെച്ച് അതിലേക്കു തല താഴ്ത്തി നിൽക്കുന്ന അർജുനിനെ....
"ആഹാ ഭൗമി... തനിക്ക് ബുദ്ധിമുട്ട് ഇല്ലെങ്കിൽ ഈ കുറച്ചു ഫയൽസ് ഒന്ന് കറക്ഷൻ ചെയ്തു തരാവോ???.... തനിക്ക് ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ടട്ടൊ...." മുന്നിലെ കുറച്ചു ഫയൽ ചൂണ്ടി കൊണ്ട് അവളോടായി ചോദിച്ചു...
"യാ ഷുവർ സാർ... ഞാൻ ചെയ്യ്തു തരാം... അതിന് മുമ്പ് എനിക്കൊന്ന് കോൾ ചെയ്യണമായിരുന്നു.... "അവൾ
ചിരിയോടെ പറഞ്ഞു...
"യെസ്, താൻ കോൾ ചെയ്യ്തിട്ട് വന്നോളൂ...." അവൻ ചിരിയോടെ മറുപടി പറഞ്ഞു... ശേഷം മുന്നിലെ ഫയലിലേക്ക് മുഖം പൂഴ്ത്തി...
അവൾ അതൊന്ന് നോക്കി കൊണ്ട് പുറത്തേക്ക് ഇറങ്ങി... ശേഷം ബാഗിൽ നിന്നും ഫോൺ എടുത്തു പുറത്തേക്ക് ഇറങ്ങി... എന്നിട്ട് സീതേച്ചിയെ ഇന്ന് കുറച്ചു വൈകും എന്നും വിനൂട്ടനെയും കൂട്ടി ഞങ്ങളുടെ ഫ്ലാറ്റിലേക്ക് മാറാനും പറഞ്ഞ് ഫോൺ കട്ട് ചെയ്തു....
'സ്കൂളിൽ നിന്നും സീതേച്ചിയുടെ കൂടെ അവരുടെ ഫ്ലാറ്റിൽ ആയിരിക്കും അവൾ വരുവോളം... എന്നിട്ട് അവൾ വന്ന ശേഷം വിനൂട്ടനെയും കൂട്ടി സ്വന്തം ഫ്ലാറ്റിലേക്ക് കയറും... അത് പീന്നീട് അവിടെ ആ അമ്മയുടേയും മകൻ്റേയും ലോകമാണ്.... ' ഓർമ്മകളിൽ അവളൊന്ന് പുഞ്ചിരിച്ചു..
ഫോൺ ചെയ്തു കഴിഞ്ഞതും അവൾ തിരിഞ്ഞു അവൻ്റെ ക്യാമ്പിനിലേക്ക് തന്നെ ചെന്നു... ശേഷം അവൻ മാറ്റി വെച്ച ഫയൽസും എടുത്ത് കുറച്ചു അപ്പുറത്ത് ആയി സെറ്റ് ചെയ്ത സോഫയിൽ ചെന്നിരുന്നു ഫയലുകൾ ഓരോന്നായി ചെക്ക് ചെയ്യാൻ തുടങ്ങി...
അതൊക്കെ ഒന്ന് നോക്കിയ ശേഷം അവനും തൻ്റെ വർക്കിലേക്ക് മുഴുക്കി.... ആ നിശബ്ദത നിറഞ്ഞ അന്തരീക്ഷത്തിൽ അവർ തൻ്റെ ജോലികളിൽ മുഴുകി... സമയം പോകുംതോറും ഇരുവരിലും ഗൗരവം വന്ന് നിറഞ്ഞു... ഇരുവരും പരസ്പരം ഒന്ന് തലയുയർത്തി ഒന്ന് മുഖത്തോട് മുഖം നോക്കി...
തുടരും 💫..................................*